നമസ്ക്കാരം
(സ്വലാത്ത് ) ഏതൊരു വ്യക്തി ജീവിതത്തിന്റെയും
ഒരു സുപ്രധാന സ്തംഭാമാണ്.
അത് ജീവിതത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്നു.
അകാരണമായി നമസ്ക്കാരത്തെ (സ്വലാത്ത് ) ഉപേക്ഷിക്കുന്ന വ്യക്തി ഗുരുതരമായ കുറ്റമാണ്
ചെയ്യുന്നത്.കാരണം അത് അല്ലാഹുവിനു വേണ്ടി ഉള്ളത് മാത്രമല്ല
അത് സ്വയം തന്നെ
വേണ്ടത്ര നില്നില്ക്കുന്നതിനും വേണ്ടിയാണ് ; മനുഷ്യ പ്രകൃതിയോട്
തന്നെയുള്ള
കൈയേറ്റമാണ് സ്വലാത്ത് ഉപേക്ഷിക്കൽ.
ഉന്നതമായ ലക്ഷ്യങ്ങള്‍ കാംക്ഷിക്കുകയും മഹാശ്ശക്തിയെ ആരാധിക്കാന്‍ തുനിയലും മനുഷ്യന്റെ സംസര്ഗവാസനയില് പെട്ടതാണ്.
ഏറ്റം മഹത്തായ അസ്ഥിത്വം പരമോന്നത
ലക്ഷ്യം ദൈവീക സാമീപ്യം നിലനിർത്തലാണു . മനുഷ്യനില്‍ ആരോഗ്യകരമായ
വ്യക്തിത്വം വളര്‍ത്താനും പുരോഗതിയുടെ പക്വമായ സരണിയിലുടെ അവന്റെ അഭിലാഷങ്ങള്‍
സാക്ഷത്കരിക്കാനും ഏറ്റം അനുയോജ്യമായ മാര്‍ഗം
വ്യക്തിയിലെ നമസ്ക്കരമാകുന്നു. അതിനോടുള്ള അവഗണന,മാനവ പ്രകൃതിയിലെ
ഉല്കൃഷ്ട്ടഗുണങ്ങള് നശിപ്പിക്കലും
ഉപാസിക്കാനും സ്നേഹിക്കാനും ഉയരാനും വളരാനും നന്മയില്
ഓന്നിധ്യം നേടാനും മഹിതമായ ലക്ഷ്യങ്ങള്‍ ആര്‍ജിക്കാനുള്ള അവകാശത്തിന്റെ നീതിരഹിതമായ നിഷേധവും ആണ്. ഇവിടെയാണ്
മനുഷ്യജീവിതത്തില്‍
നമസ്ക്കാരത്തിനുള്ള
( സ്വലാത്ത് ) പ്രാധാന്യവും പ്രസക്തിയും നിലനില്‍ക്കുന്നുണ്ട്.
ദൈവത്തിനു
മനുഷ്യന്റെ പ്രാര്‍ഥനയുടെ ഒരാവശ്യവും ഇല്ല. കാരണം
അവനെല്ലാവശ്യങ്ങള്ക്കും അതീതനാണ്.ഇക്കാര്യം മറക്കാവതല്ല. നമ്മുടെ ധന്യതയിലും എല്ലാനിലയിലും ഉള്ള
സുസ്ഥിയിലും മാത്രമാണു ദൈവത്തിനു താല്പര്യം.
നമ്മോടു നമ്സ്ക്കാരത്തിന്റെ ആവശ്യകത ഉന്നിപറയുകയും
ആ ബാധ്യത ഏല്‍പ്പിക്കുകയും
ചെയ്യുമ്പോള്‍ അവന് നമ്മെ സഹായിക്കാന്‍
ആണ് ഉദേശിക്കുന്നത്.
കാരണം നാം ചെയ്യുന്ന
നന്മകള് എല്ലാം നമ്മുടെ തന്നെ
നെട്ടങ്ങള്ക്കുള്ളതാണ്. പ്രവര്‍ത്തിക്കുന്ന പാപങ്ങള്‍ എല്ലാം സ്വന്തം ആത്മാക്കള്ക്കെതിരെയുള്ളവയും.
ഇവിടെയും മനുഷ്യനാകുന്ന വ്യക്തി ആണ് കേന്ദ്ര
ബിന്ദു. ഏറ്റം പരിഗണന അവന്റെ
പൊതു
താല്പര്യങ്ങള്ക്കാണ്.
നമസ്ക്കാരത്തിലുടെ മനുഷ്യന് ലഭിക്കുന്ന നേട്ടങ്ങള്‍
അമുല്യങ്ങള്‍ ആണ്. അനുഗ്രഹങ്ങള്‍ സങ്കല്പ്പാതീതവും.ഇത് കേവലം ഒരു പ്രകടനമോ
എന്തെങ്കിലും ഉള്ള ആചാരമോ അല്ല.
ആകര്‍ഷകമായ ഒരു വസ്തുതയും
ആത്മീയമായ ശിക്ഷണവുമാകുന്നു.
യഥാർത്ഥ നമ്സ്ക്കാരത്തിന്റെ
( സ്വലാത്തിന്റെ ) നേട്ടങ്ങളില്‍ ചിലത് ഇവിടെ ചേര്‍ക്കട്ടെ
.
1. നമസ്ക്കാരം
ദൈവവാസ്ഥിക്യത്തിലും ദൈവനന്മയിലുമുള്ള വിശ്വാസം വര്‍ധിപ്പിക്കുകയും ആ
വിശ്വാസം മാനവ മനസ്സിന്റെ
അഗാതതലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
2. അത് വിശ്വാസത്തെ ഉത്തേജിപ്പിക്കുകയും ജീവിതത്തിന്റെ പ്രായോഗികവേദിയില് അതിനെ നിര്മ്മാനത്മകമാക്കി
തീര്‍ക്കുകയും ചെയ്യുന്നു.
3. അത് മഹത്വം,സാന്മാര്ഗിഗത ,ഉല്‍കൃഷ്ടഗുണങ്ങളുടെ വളര്‍ച്ച ഇവക്കെല്ലാം ഉള്ള
നൈസര്ഗിഗവും ജന്മവാസനാപരവും ആയ വാഞ്ച
തിരിച്ചറിയാന്‍ സഹായിക്കുന്നു.
4. നമസ്ക്കാരം ഹൃദയത്തെ ശുദ്ധീകരിക്കുന്നു.
ചിന്തകളെ വളര്‍ത്തുന്നു .അവബോധത്തെ സംസ്കരിക്കുന്നു.ആത്മ്മവിനു
ശാന്തി നല്കുന്നു.
5. മനുഷ്യനില്‍
നന്മയും ഉത്തമമുല്യങ്ങളും ഉണ്ടാക്കുന്നു. പൈശാചികവും നീചവുമായ പ്രവണതകള്‍
നശിപ്പിക്കുകയും ചെയ്യുന്നു.
ഖുർആനിലെ
(സ്വലാത്തിനെ ) നമ്സ്ക്കാരത്തെ നാം അപഗ്രഥിക്കുകയും
അതിന്റെ അതുല്യമായ സ്വഭാവം പഠനവിധേയം
ആക്കുകയും ചെയ്യുമ്പോള്‍ അത്
കേവലം ശാരീരികച്ചടങ്ങുകളൊ വിശുദ്ധ ഗ്രന്ഥത്തിന്റെ നിര്‍ജീവമായ
പാരായണമോ അല്ലെന്നു
മനസ്സിലാകുന്നതാണ്. ധൈഷണികമായ ഏകാഗ്രത [എല്ലാ
സന്ദര്‍ഭങ്ങളിലും ] യുടെയും ആത്മീയോപാസനയുടെയും
ധാര്മികോല്ക്കര്ഷതിന്റെയും ദിനം
ദിന പ്രവർത്തനങ്ങളുടെയും
സങ്കലിതവും അസാമാന്യവും അനുപമവുമായ ക്രമമാണത്.
ശരീരത്തിലെ ഓരോ അവയവവും
ആത്മാവുമായി കൂടിചേരുകയും ആത്മാവ് ദൈവികമഹത്വത്തിലും ദിവ്യോപാസനയിലും
ലയിക്കുകയും
ചെയ്യുന്ന പൂര്‍ണമായ ഒരു
ബന്ധം നിലനിര്‍ത്തൽ ആണത്.
നമസ്ക്കാരത്തിന്റെ യഥാര്‍ത്ഥ നേട്ടങ്ങള്‍ ആര്‍ക്കും
അനായാസം അനാവരണം
ചെയ്യുക സാധ്യമല്ല.എങ്കിലും
അവ ഇങ്ങിനെ സമാഹരിക്കാന്‍
ശ്രമിക്കട്ടെ.
നമസ്ക്കാരം, ( സ്വലാത്ത് )
1. മര്യാദയിലും ഇച്ഹാശക്തിയിലുമുള്ള
ശിക്ഷണം ആണ്.
2. ദൈവത്തിനും സകല ധന്യമായ
ലക്ഷ്യങ്ങള്‍ക്കുമുള്ള സമര്‍പ്പണ ശീലം വളര്‍ത്താലാണ്.
3. ദൈവത്തെ സദാ ഓര്‍മ്മിപ്പിക്കലും
അവന്റെ നന്മയുടെ നിരന്തരമായ ആവിഷ്ക്കരണവും
ആണ്.
4. ആത്മീയ സംസ്കരണത്തിന്റെയും ധാര്മികധന്യതയുടെയും
ഉപാധിയാണ്.
5. പൈശാചികത,അന്തസ്സാരശുന്യത ,തെറ്റായ
വ്യതിചലനം,പാപങ്ങള്‍ ഇവെക്കെതിരെയുള്ള സംരക്ഷണം
ആണ്.
6. ജീവിതത്തിന്റെ അത്യുന്നത സരണിയിലെക്കുള്ള മാര്‍ഗ
ദര്‍ശനം ആണ്.
7. ശരിയായ സമത്വം ,ഈടുള്ള
ഐക്യം ,സാഹോദര്യം തുടങ്ങിയവയുടെ പ്രകാശനം
ആണ്.
8. ദൈവത്തോടുള്ള നന്ദിയുടെയും ആഭിമുഖ്യത്തിന്റെയും പ്രകടനം.
9. മനസമാധാനത്തിന്റെയും സുസ്ഥിരതക്കുമുള്ള പരിശീലനമാണ്.
10. വിശ്വസ്ഥത ,പ്രതീക്ഷ , ധൈര്യം
,കാരുണ്യം , തുടങ്ങിയവയുടെ ധന്യമായ സ്രോതസ്സാണ് .
ഇതാണ് ഖുർആനിലെ
സ്വലാത്ത് (നമസ്ക്കാരം ).
No comments:
Post a Comment