Monday, 12 January 2015

ചിന്തകളെ ഉണര്ത്താൻ .



ചിന്തകളെ ഉണര്ത്താൻ  ....................
ഒരു കൃഷിക്കാരന് രണ്ടു കഴുതകള് ഉണ്ടായിരുന്നു. ഇതില് ഏതിനാണ് കൂടുതല് കഴിവുള്ളതു   എന്ന് കണ്ടുപിടിക്കണമെന്ന്അയാള് തീരുമാനിച്ചു. പതിനഞ്ചടി കയറിന്റെ ഇരുവശത്തുമായി ഇവയെ ബന്ധിച്ചു. അതിനു ശേഷം 25 അടി അകലത്തില്രണ്ടു കെട്ടു വൈക്കോലിട്ടതിനു ശേഷം കഴുതകളെ മേയാനായി വിട്ടു. രണ്ടു കഴുതകളും അവനവന്റെ വശങ്ങളിലേക്ക് വലിച്ചു
കൊണ്ടേയിരുന്നു. ഇങ്ങിനെ വലിച്ചു വലിച്ചു ഇരുവര്ക്കും ശ്വാസം മുട്ടുവാന് തുടങ്ങി. എങ്കിലും അവര് കഴുതകള് തന്നെ ആണല്ലോ.ഇങ്ങിനെ സ്വന്തം ദിശയിലേക്ക് ആഞ്ഞു ആഞ്ഞു വലിച്ചു രണ്ടു കഴുതകളും ശ്വാസം മുട്ടി മരിച്ചു. എന്നാൽ ഇരു കഴുതകള്ക്കും ഒരുമിച്ചുഒരു ദിശയിലെ വൈക്കോല് തിന്നതിനു ശേഷം അടുത്ത വൈക്കോല് കെട്ടും തിന്നു തീര്ക്കാമായിരുന്നു. പക്ഷെ അവര് അങ്ങിനെചെയ്തില്ല. അതിനു പകരം ശ്വാസം നിര്ബന്ധബുദ്ധി ശ്വാസം മുട്ടി മരിക്കുകയാണ് ചെയ്തത്.

No comments:

Post a Comment