Sunday, 11 January 2015

quraan


ഖുർആൻ പഠിപ്പിക്കുന്ന കാര്യങ്ങളില്നിന്നു പ്രയോജനം നേടുക ...........

ഖുർആനിൽ  കാണുന്നതൊന്നും നടക്കാന്പോകുന്ന കാര്യമല്ലെന്നു പറഞ്ഞ് പെട്ടെന്നു തള്ളിക്കളയരുത്. ഇക്കാര്യങ്ങള്
നടപ്പാകുമെന്നും , നടപ്പാക്കുമെന്നും  ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന് അതു ചെയ്യാന്പോകുന്ന വിധം ഖുർആൻ വിശദീകരിക്കുന്നു.
ഇപ്പോള്പ്പോലും തികച്ചും സംതൃപ്തികരമായ ജീവിതം നയിക്കാനുതകുന്ന മാര്ഗം അതു നിങ്ങള്ക്കു കാണിച്ചുതരുന്നു.
നിങ്ങളുടെതന്നെ ഉത്കണ്ഠകളെയും പ്രശ്നങ്ങളെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. അവയില് പണപരമായ കാര്യങ്ങള്,
കുടുംബപ്രശ്നങ്ങള്, മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യനില, പ്രിയപ്പെട്ട ഒരാളുടെ വേര്പാട് എന്നിവയെല്ലാം കണ്ടേക്കാം.
ഇപ്പോഴത്തെ പ്രശ്നങ്ങള് കൈകാര്യം ചെയ്യാന് ഖുർആൻ നിങ്ങളെ സഹായിക്കും. താഴെ പറയുന്നതുപോലുള്ള ചോദ്യങ്ങള്ക്ക്
ഉത്തരം നല്കിക്കൊണ്ട് ആശ്വാസം പകരാന് ഖുരാനിനു കഴിയും:
•    നാം കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നത് എന്തുകൊണ്ട്?
•    ജീവിത ഉത്കണ്ഠകളെ നമുക്ക് എങ്ങനെ തരണം ചെയ്യാന് കഴിയും?
•    കുടുംബജീവിതം ഏറെ സന്തുഷ്ടമാക്കാന് നമുക്ക് എങ്ങനെ കഴിയും?
•    മരിക്കുമ്പോള് നമുക്ക് എന്തു സംഭവിക്കുന്നു?
•    മരിച്ചുപോയ പ്രിയപ്പെട്ടവരെ നമുക്ക് ഇനി എന്നെങ്കിലും കാണാനാകുമോ?
•    അള്ളാഹു നല്കിയ വാഗ്ദാനങ്ങള് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
ഈ രൂപത്തിൽ ഖുർആൻ വായിക്കുന്നുവെന്ന വസ്തുതതന്നെ കാണിക്കുന്നത്, ഖുർആൻ പഠിപ്പിക്കുന്ന കാര്യങ്ങള് കണ്ടെത്താന്
നമുക്ക് താത്പര്യമുണ്ടെന്നാണ്. ഈ ഖുർആൻ തീര്ച്ചയായും നിങ്ങളെ സഹായിക്കും.
ഖുർആൻ യഥാര്ഥത്തില് പഠിപ്പിക്കുന്ന കാര്യങ്ങളുടെ ആവേശകരവും സംതൃപ്തിദായകവുമായ പഠനം ആസ്വദിക്കവേ അല്ലാഹുവിന്റെ
അനുഗ്രഹങ്ങളെ നാം കണ്ടറിയുക തന്നെ ചെയ്യും , അതിനുള്ള തൗഫീഖ് നല്കി നമ്മെ അനുഗ്രഹിക്കട്ടെ!,,,,,,,,,,,,

No comments:

Post a Comment