Monday, 5 January 2015

അനുഭാവപൂര്ണമായ കേള്വിക്കാരാവുക...



അനുഭാവപൂര്ണമായ കേള്വിക്കാരാവുക.......
മറ്റൊരാൾ പറയുന്നത് നമുക്ക് മനസ്സിലാകണമെങ്കില് അദ്ദേഹത്തെ അനുഭാവപൂര് വ്വം  കേള്ക്കുക മാത്രമാണ് മാര്ഗം. ഒരു മനുഷ്യന്എന്നത് ആയാളുടെ ശരീരമല്ല. അയാളുടെ മനസ്സാണ്. അത് മനസ്സിലാകാനുള്ള ഏക മാര്ഗം അദ്ദേഹത്തിന്റെ മനോഭാവങ്ങള് അറിയുകഎന്നതാണ്. മനോഭാവങ്ങള് ഏറ്റവും സത്യസന്ധമായി പ്രകടമാകുക പ്രസ്തുത വ്യക്തിയുടെ ഹൃദയം തുറന്ന സംസാരംശ്രവിക്കുന്നതിലൂടെയാണ്. നമ്മുടെ സംഭാഷണങ്ങള് കൂട്ടായ സ്വഗതഭാഷണങ്ങളാണ് എന്ന് പറയുന്നത് വളരെ ശരിയാണ്.
നാം നമ്മുടെ സ്വന്തം ശരികുളും നമ്മുടെ ആത്മകഥകളും കൊണ്ട് മറ്റുള്ളവരെ അളന്ന് സംസാരത്തില് മുഴുകുന്നു. മനുഷ്യരുടെ ഉള്ള്മനസ്സിലാക്കാന് നാം ശ്രമിക്കുന്നില്ല. ചുരുക്കത്തില് ആര്ക്കും ആരെയും മനസ്സിലാകുന്നില്ല. ഒരൊറ്റക്കാരണമേ അതിനുള്ളൂ.
മറ്റുള്ളവര് എന്താണ് പറയുന്നത് എന്ന് അവരുടെ ഭാഗത്ത് നിന്ന് നാം കേള്ക്കാന് സന്നദ്ധമാകുന്നില്ല.ഒരാളുടെ സംസാരത്തെ നമ്മുക്ക് അഞ്ച് രൂപത്തില് നേരിടാം. 1. തീരെശ്രദ്ധിക്കാതെ അവഗണിക്കാം. 2. ശ്രദ്ധിക്കുന്നുണ്ടെന്ന്അഭിനയിക്കാം  3. വിവേചനാ പൂര് വ്വമായ ശ്രദ്ധിക്കല് , അതായത് സംഭാഷണത്തിലെ ചില ഭാഗങ്ങള് മാത്രം ശ്രദ്ധിക്കാം.
4. ഏകാഗ്രമായ ശ്രദ്ധ - പറയുന്ന വാക്കുകളില് ശ്രദ്ധയും ഊര്ജ്ജവും കേന്ദ്രീകരിച്ച് - യും നമുക്ക് ആകാം. പക്ഷെ വളരെ കുറച്ച്പേര്ക്ക് മാത്രമേ അവസാനം പറഞ്ഞവിധം കേള്ക്കാന് കഴിയൂ.
ശ്രദ്ധയോടെയുള്ള കേള് വിയാണ് നാം ശീലിക്കേണ്ടത്. അനുഭാവപൂര്ണമായ കേള് വി എന്നും ഇതിനെ പറയാം. അഥവാ നമ്മുടെസ്വന്തം ആത്മകഥയെ ഉയര്ത്തിക്കാട്ടി വിചാരങ്ങളെയും വികാരങ്ങളെയും ലക്ഷ്യങ്ങളെയും വിശദീകരിക്കുന്നതിന് പകരം മറ്റൊരാളുടെ
തലക്കകത്തും ഹൃദയത്തിലുമുള്ള യാഥാര്ഥ്യവുമായി  ഇടപെടുകയാണ് നല്ല കേള് വിക്കാരനാകുന്നതിലൂടെ നാം ചെയ്യുന്നത്. മനസ്സിലാക്കുകഎന്ന ഉദ്ദേശ്യത്തോടെ നാം ശ്രവിക്കുന്നു. മറ്റൊരു മനുഷ്യാത്മാവിന്റെ ആശയം പൂര്ണമായി ഉള്കൊള്ളാന് നാം ജാഗരൂകനാകുന്നു.
ഇത്തരത്തിലുള്ള ഒരു കേള് വി ഒരു കനത്ത നിക്ഷേപമാണ്. ഒരു സുഹൃത്തിനെ, പ്രയാസപ്പെടുന്ന ഒരു മനുഷ്യനെ, മക്കളെ, ഭാര്യയെ, ഭര്ത്താവിനെ, അനുയായിയെ, നേതാവിനെ നിങ്ങള് ഇത്തരത്തിലൊന്ന് കേട്ടുനോക്കുക. നിങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള മതിപ്പും
ബഹുമാനവും സ്നേഹവും പതിന്മടങ്ങ് വര്ദ്ധിക്കും. നിങ്ങള് അദ്ദേഹത്തെ മനസ്സിലാക്കുന്നുവെന്നതിന് പുറമെ നിങ്ങള്ക്ക് ലഭിക്കുന്നസമാനമാണിത്.
ഇനി നിങ്ങള് നല്ലൊരു കേള് വിക്കാരനാകാന് സന്നദ്ധമല്ലെങ്കില് നിങ്ങള്ക്ക് നല്ലൊരു വ്യക്തിത്വത്തിനുടമയാകാനാകില്ല.നല്ലൊരു ഭര്ത്താവോ ഭാര്യയോ അകാന് കഴിയില്ല. നിങ്ങള്ക്ക് നിങ്ങളുടെ മക്കളെ മനസ്സിലാക്കാന് കഴിയില്ല. അവര്ക്ക്നിങ്ങളെ അനുസരിക്കാനും. നിങ്ങള്ക്ക് നല്ല ഒരു സുഹൃത്താവാനാകില്ല. എന്നിരിക്കെ നമുക്ക് അല്പം ശ്രമിച്ചെങ്കിലും എന്തുകൊണ്ട്
ഒരു നല്ല സ്രോതാവായിക്കൂടെ?.  സംസാരിക്കാനുള്ള ഒരു അവയവം തന്നപ്പോള് കേള്ക്കാനുള്ള രണ്ട് ചെവികള് നമുക്ക് നല്കിയത്കൂടുതല് കേള്ക്കാന് വേണ്ടിയാണ് എന്ന് നമുക്ക് വ്യാഖ്യാനിച്ചു കൂടെ...... സലിം . വി. എം .

No comments:

Post a Comment