ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ ഏതെങ്കിലും ഒരു അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു.
ആ അഭിപ്രായത്തെ പിൻപറ്റി ഒരു ജനസമൂഹം ജീവിക്കുമ്പോൾ അതൊരു വിഭാഗമായി രൂപപ്പെടുന്നു. ഏതു വിഭാഗത്തിനായാലും, ഞങ്ങൾ പറയുന്നതാണ്
ശരി, ഞങ്ങളുടെ പക്ഷത്തേയ്ക്ക് ആളു വരണം. മറ്റേത് നല്ലതൊക്കെ തന്നെയാണെങ്കിലും അവന്റേതിനേക്കാൾ
നല്ലത് എന്റേതാണ് എന്നൊക്കെയുള്ള അഭിപ്രായങ്ങൾ സ്വാഭാവികമായും ഉണ്ടാകും. അങ്ങനെയുള്ള
ചില വിഭാഗങ്ങളാണ് ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ തലവേദന.
ഇന്ന് മതമെന്ന പേരില്‍ ഉണ്ടാക്കപ്പെട്ട സംഘടനകൽ ദൈവത്തിന്റെയും ആത്മീയാശയങ്ങളുടെയും
പേരിൽ ദുര് വ്യാഖ്യാനിക്കപ്പെടുന്ന സാമൂഹ്യ ആചാരങ്ങളും ,അനുഷ്ടാങ്ങളും, പാരബര്യ മാമൂലുകളും
ആണു ഇന്ന് നാം പറഞ്ഞു കൊണ്ടും കേട്ടുകൊണ്ടുമിരിക്കുന്നപറഞ്ഞുകൊണ്ടിരിക്കുന്ന പൗരോഹിത്യ മതം. ആ അർത്ഥത്തിലാണ് മതം ഒരു സാമൂഹ്യപ്രശ്നമായി
മാറുന്നത്. എന്നാൽ സത്യത്തിൽ മതം എന്നത് ദൈവവിശ്വാസം, പരലോകത്തിലുള്ള (പുനർജ്ജന്മം
അഥവാ തെറ്റായതും , ബാലിശവുമായ , ഊഹങ്ങളുടേയും , സങ്കല്‍പ്പങ്ങള്‍ ടേയും ,അന്തവിശ്വാസങ്ങളുടെയും മോചനം ) വിശ്വാസം, പ്രവാചകനിലുള്ള ( ഖുർആൻ) വിശ്വാസം, തനതായ
ധാർമ്മിക നിയമങ്ങൾ (ദൈവീക നിയമങ്ങൾപ്രാവര്ത്തീകമാക്കൽ ) - ഈ നാലു ഘടകങ്ങളും അടങ്ങിയ
സംഘടിത രൂപത്തെയാണ് മാനവീകതയെ കണ്‍തുറന്നു കാണുന്നവർ മതംകൊണ്ട് ഉദ്ദേശിച്ചത്. സമൂഹത്തിലിടപെട്ട് സാമൂഹ്യവിമർശനം
നടത്തുന്നതിന്റെ ഉദ്ദേശം സമൂഹത്തിന് ഗുണം ചെയ്യുക എന്നതാണ് എന്ന് എല്ലാവരും സമ്മതിക്കുന്ന
കാര്യമാണ് . ഇന്ന് വിവിധമതങ്ങൾ അഥവാ വിവിധങ്ങളായ
വിക്രിയകൾ കാട്ടിക്കൂട്ടുന്നവരാണു അതാണു മതമെന്ന് പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കുന്നത്
. അതുകൊണ്ട് ഇത്തരത്തിൽ ആചാരാനുഷ്ടാങ്ങളെ മതങ്ങലായി ചിത്രീകരിക്കുന്ന എല്ലാവരേയും
എല്ലാ തലങ്ങളിലും വിമർശിക്കേണ്ടിവരും. ഒരോ വിഭാഗങ്ങളും അവർ ഉണ്ടാക്കിയിരിക്കുന്ന ആചാരാനുഷ്ടാങ്ങൾ,
ജീവിത രീതികൾ, പാരമ്പര്യ മാമൂലുകൾ ഇവയെല്ലാം സാമൂഹീകമായ ചില ചിട്ടപ്പെടുത്തലുകൾ മാത്രമാണു
എന്നതിലുപരി , അത് മതമെന്നും അത് മാത്രമാണു ദൈവീകാരാധനയെന്നും അതിനാൽഞങ്ങളുടെ മതമാണ്
ശരിയെന്നും , മറ്റുള്ളവരും ഈ മതത്തിൽ ചേരണമെന്നും പറയുന്നിടത്താണ് സംഘര്‍ഷം ഉടലെടുക്കുന്നത് .
നമ്മൾ ദൈവീക മൂല്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുക. ആ മൂല്യങ്ങളെ ഉയർത്താനുള്ള
സദാചാരങ്ങളെ പ്രചരിപ്പിക്കുക. എന്തിന്റെ പേരിലായാലും ദുരാചാരങ്ങളെ, അനാചാരങ്ങളെ , അന്തവിശ്വാസങ്ങളെതള്ളിക്കളയുക
.
No comments:
Post a Comment