Saturday, 3 January 2015

സംസ്കരണവും ഭയഭക്തിയും ...




ഏകദൈവ വിശ്വാസത്തില് തുടങ്ങി സംസ്കരണം പൂര്ണമാകുന്നത് വരെ ഉല്കൃഷ്ടതയുടെ വിവിധ ഘടകങ്ങള് വ്യക്തികളില്ദൃശ്യമാകേണ്ടതുണ്ട്. വിശ്വാസം വളരുകയും ശക്തിപ്പെടുകയും ചെയ്യുമ്പോള് അത് `തഖ് വ ’ (ഭയഭക്തി)യായി മാറുന്നു. അള്ളാഹു
നിശ്ചയിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ വിശ്വാസത്തെ ഭക്തിയാക്കി പരിവര്ത്തിപ്പിക്കാന് സഹായിക്കുന്നു. അതുപോലെത്തന്നെഎല്ലാ പ്രവർത്തനങ്ങളുടെയും ആത്മാവും ഭക്തിയാണ്. എല്ലാ പ്രവര്ത്തനങ്ങളും  യഥാവിധി നിര്വഹിക്കുമ്പോള് തഖ് വ  വര്ധിക്കുകയും
ചെയ്യുന്നു. എന്നാല് തഖ് വ  മാറ്റുരയ്ക്കപ്പെടുന്നത് ഇവിടെയൊന്നുമല്ല. തിന്മകളോടും ദുഷ്ചിന്തകളോടുമുള്ള സമീപനത്തിലാണ്അത് പ്രകടമാകുക. ദൈവീക കല്പനകള് പാലിക്കാന് ആവശ്യമായതിനേക്കാള് ഭക്തി, സ്വയം തന്നെ വിലക്കുകളില് നിന്നകന്ന്
ജീവിക്കുവാനാണ് വേണ്ടത്. എല്ലാ സൗകര്യങ്ങളും ഒത്തുചേര്ന്ന ഒരു സന്ദര്ഭത്തില് ദുര് വൃത്തിയില് നിന്നകന്ന് നില്ക്കാന്,അതിനുള്ള സാഹചര്യം ഇല്ലാത്തതിന്റെ പതിന്മടങ്ങ് ഭയഭക്തി കൂടിയേ തീരൂ. ദുര് വൃത്തികളില് നിന്ന് മോചനം നേടുമ്പോള്
മാത്രമെ സംസ്കരണവും നടക്കുകയുള്ളൂ.  ദൈവധിക്കാരം കാണിക്കുന്നതിന് തടസ്സമായി നില്ക്കുന്ന തഖ് വ  അവിവേകങ്ങളെപ്രതിരോധിക്കാന് ആവശ്യമായ വിവേകം, ജനങ്ങളുമൊത്ത് ജീവിക്കാനാവശ്യമായ സ്വഭാവശീലങ്ങള് ഇവയിലേതെങ്കിലുമൊന്ന്
ഒരാള്ക്കില്ലെങ്കില് അയാളുടെ ബാക്കി പ്രവര്ത്തനങ്ങള്ക്ക് ഒരു പ്രസക്തിയുമില്ലെന്നു നാം തിരിച്ചറിയണം . വ്യക്തികളുടെ ഭയഭക്തി,
സമൂഹത്തില് പ്രതിഫലിക്കേണ്ട സംസ്കൃത സ്വഭാവങ്ങളുടെ ചാലക ശക്തിയായിരിക്കേണ്ടതാണ് .
സ്വഭാവശീലങ്ങളിലെ വീഴ്ചകള്ക്ക് കേവലം അചാരാനുഷ്ടാങ്ങൾ പകരമാകുകയില്ല.
സമൂഹത്തില് നിറഞ്ഞ് നില്ക്കേണ്ട നന്മകളുടെ പട്ടിക ഖുർആനിൽ വിസ്തരിച്ചു പറഞ്ഞ സന്ദര്ഭങ്ങൾ പ്രസക്തമാണ്.
ഉന്നതസ്വഭാവമൂല്യങ്ങള് കൈവരിക്കാന് വ്യക്തിക്കു ഏറെ ആവശ്യമായിരിക്കുന്നത് ഉദാരമായ മനസ്സാണ്. ഈ ഉദാരതയാവട്ടെ,ഭക്തിയുടെ പൂര്ണരൂപമായിട്ടാണ് ഖുര്ആന് പഠിപ്പിക്കുന്നത്. പൂര്ണഭക്തന്, പരമഭക്തന് എന്നീ ആശയങ്ങള്ക്ക് `അത്ഖാ’ എന്നാണ്
ഭാഷാ പ്രയോഗം. ഇത് ഖുര്ആനില് രണ്ടിടത്താണ് വന്നിരിക്കുന്നത്. ഉദാരസമീപനങ്ങള്ക്കും സ്വഭാവങ്ങള്ക്കുമാണ് രണ്ടിടത്തുംപ്രാധാന്യം നല്കിയിരിക്കുന്നത്. പകയും പകരംവീട്ടലുമില്ലാതെ, ഏഷണിയും പരദൂഷണവും നടത്താതെ, പരിഹാസവും പ്രതികാരചിന്തയുമില്ലാതെ പരസ്പരം സ്നേഹവും സൗഹാര്ദവും പങ്കിട്ടുകൊണ്ട് എല്ലാവരേയും സഹോദരന്മാരായി കാണുന്ന വിശാലമനസ്സിന്റെഉടമ എന്നായിരിക്കും ഖുർആൻ പ്രയോഗിച്ച `അത്ഖ’യുടെ ഏറ്റവും നല്ല അര്ഥം.
സലിം വി. എം .

No comments:

Post a Comment