നമുക്കും തന്റെ സഹോദരനെ ചേര്‍ത്ത് വെക്കാനവും, അങ്ങിനെ ?????????.
ശ്രേഷ്ട്ടമായ ജീവിതം വെറും നേട്ടമല്ല, സാഫല്യമാണ്. ഇതിനു പല മാനങ്ങളുണ്ട്.
വ്യക്തിപരം, തൊഴില്‍ പരം, സാമൂഹികംഎന്നിവയുമായെല്ലാം അത് ബന്ധപ്പെട്ടിരിക്കുന്നു. ഈ മാനങ്ങള്‍ തമ്മില്‍
പരസ്പരം ബന്ധപ്പെടുകയും സ്വാധീനിക്കുകയും ചെയ്യുന്നു.
ഏതെങ്കിലും ഒരു മേഖലയിലെ ദൌര്‍ബല്ല്യം മാന്യമായ ജീവിതം അസാധ്യമാക്കും.
വ്യക്തികളുടെ കൂട്ടയ്മയല്ലാതെ മറ്റൊന്നുമല്ല സമൂഹം.വ്യക്തികളുടെ വ്യകതികളുടെ പൊതു പെരുമാറ്റ രീതിയാണ് സംസ്കാരം. ചില സംസ്കാരങ്ങള്‍
മറ്റുള്ളവയെക്കാള്‍ ശ്രേഷ്ട്ട ജീവിതത്തിനു
അനുകൂലമാണ്. ഇവയില്‍ വിശ്വാസ്യതയും സുതാര്യതയും വ്യക്തികളുടെ പൊതുവായ
നന്മയ്ക്ക് സഹായകമാകുന്നു.പൊതുവേ സംസ്ക്കാരം വ്യക്തിപരമായ പെരുമാറ്റത്തെ സ്വാധീനിക്കുന്നു. ശക്തരായ
വ്യക്തികള്‍ ഇടയ്ക്കൊക്കെ ഈ സംസ്കാരത്തില്‍നിന്നുരൂപമെടുത്ത് അതിന്‍റെ തന്നെ ദിശയില്‍ എന്നേയ്ക്കുമായി മാറ്റാറുണ്ട്.അഭിമാനത്തോടെ ജീവിക്കുക എന്ന് പറയുമ്പോള്‍ രണ്ടു പദങ്ങളെ നിര്‍വചിക്കേണ്ടതുണ്ട്.
1, ശ്രേഷ്ടത - അന്തസ്സുറ്റ ജീവിതം,
2, ശ്രേഷ്ട്ടമായത് - ബഹുമാനാര്ഹം. ശ്രേഷ്ട്ടമായ ജീവിതത്തില്‍ മനുഷ്യന്‍
അന്തസ്സിനെ കുറിച്ചുള്ള ബോധം അടങ്ങിയിരിക്കുന്നു.
അന്തസായി ജീവിക്കുകവാന്‍ ഇനി പറയുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് അവബോധമുണ്ടാകേണ്ടാതുണ്ട്.
1.നീതിബോധം - നീതിയിലേക്കു നയിക്കുന്നു
2.തദാത്മ്യത - അനുകമ്പയിലേക്ക് നയിക്കുന്നു
3.സ്വഭാവദാര്ഡ്യം - യാധാർത്ത്യങ്ങളിലേക്കു നയിക്കുന്നത്.
സമൂഹത്തിനു വ്യക്തമായ ദര്‍ശനമുല്ലപ്പോഴാണ് ഈ മൂന്നു കാര്യങ്ങള്‍ നടപ്പില്‍
വരുന്നത്. എല്ലാ ഓരോ വ്യക്തികളും തങ്ങളുടെസമൂഹത്തിന്നു തന്നെ സാക്ഷിയായി നേര്‍വഴി നടക്കണം. ശ്രേഷ്ട്ട ജീവിതത്തിന്‍റെ ഏറ്റവും വലിയ നേട്ടം അത്
ജീവിതത്തിനുസജീവത നല്‍കുന്നു എന്നതാണ്. വ്യക്തിക്ക് പൂര്‍ണതയും സാഫല്യവും സന്തുഷ്ട്ടിയുമുണ്ടാക്കുന്നു. ശ്രേഷ്ട്ട വ്യക്തിത്വത്തിന്‍റെ
പരമായ ലക്ഷ്യം മറ്റൊന്നല്ല. വരൂ! നമുക്കൊരുമിച്ചു നീങ്ങാം, അഭിമാനത്തോടെ
ജീവിക്കാന്‍. 13-01-2015........
No comments:
Post a Comment