കാപട്യത്തിന്റെ കെടുതികൾ.....................
മനുഷ്യ മനസ്സിനെ ബാധിക്കുന്ന അതിഗുരുതരമായ രോഗമാണ് കാപട്യം. അതിനെ മനസ്സിന്റെ രോഗമെന്ന് വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും വിശേഷിപ്പിച്ചിട്ടുണ്ട്. കാപട്യം ഒട്ടുമില്ലാത്ത കാലമോ, നാടോ, ജനതയോ, സമൂഹമോ ഉണ്ടായിട്ടില്ല. അത്രയേറെ വ്യാപകവും സാര്‍ വ്വത്രികവുമാണത്. അതുകൊണ്ടുതന്നെ കപടതയില്‍നിന്ന് തീര്‍ത്തും മുക്തമാകാന്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണ്.
ജീവിതം വൈരുധ്യങ്ങള്‍ നിറഞ്ഞതായിരിക്കുമ്പോൾ കാപട്യം ഉണ്ട് എന്നറിയുക . മനസ്സിലുള്ളതല്ല പുറത്ത് പറയുക, പറയുന്നതല്ല പ്രവര്‍ത്തിക്കുക. അകത്ത് ഒന്ന് ഒളിപ്പിച്ചു വെച്ചു പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കും. ശത്രുത മനസ്സില്‍ വെച്ചു സൗഹൃദം പ്രകടിപ്പിക്കും. സൗഹൃദം നടിച്ച് ശത്രുത കാണിക്കും. സത്യസന്ധത നടിച്ച് വഞ്ചന നടത്തും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചാല്‍ ചതിക്കും. സംസാരിച്ചാല്‍ കള്ളം പറയും. മനസ്സില്‍ പകവെച്ച് പുഞ്ചിരിക്കും. വാഗ്ദാനങ്ങള്‍ ലംഘിക്കും. ഇതെല്ലാൻ കാപട്യത്തിന്റെ തെളിഞ്ഞ ലക്ഷണങ്ങളാണ് . കപടന്മാര് ഇരട്ടമുഖമുള്ളവരായിരിക്കും. ഒരിടത്ത് ഒരു മുഖം പ്രദര്‍ശിപ്പിക്കും. മറ്റൊരിടത്ത് തീര്‍ത്തും ഭിന്നമായ മറ്റൊന്നും. ഒരിക്കല്‍ ഒരു സമീപനം സ്വീകരിക്കും. തൊട്ടുടനെതന്നെ അതിന് വിരുദ്ധമായ നിലപാടെടുക്കും. കൂടെ നില്‍ക്കുന്നവരെ ചതിക്കും. അടുത്തുള്ളപ്പോള്‍ അതിരറ്റ് പ്രശംസിക്കും. അസാന്നിധ്യത്തില്‍ രൂക്ഷമായി പരിഹസിക്കും. കേള്‍ക്കെ നല്ലത് പറയും. കേള്‍ക്കാതെ ചീത്തയും. കപടന് സ്ഥിരസ്വഭാവമുണ്ടാവില്ല. ഒന്നിലും ഉറച്ചു നില്ക്കുകയില്ല. സദാ അങ്ങുമിങ്ങും ആടിക്കളിക്കും.ശത്രുവിനെ ആര്‍ക്കും അതിവേഗം തിരിച്ചറിയാനും മനസ്സിലാക്കാനും സാധിക്കും. എന്നാല്‍ കപടനെ കണ്ടെത്തുക എളുപ്പമല്ല. അതിനാല്‍ പ്രത്യക്ഷ ശത്രുവേക്കാള് ദ്രോഹം വരുത്തുക സൗഹൃദം നടിക്കുന്ന കപടനാണ്. എതിരാളിയോട് എപ്പോഴും അകലം പാലിക്കാം. എന്നാല്‍ കൂടെ കഴിയുന്ന കപടനെ അകറ്റി മാറ്റുക ഏറെ പ്രയാസകരമത്രെ. കാപട്യം സ്വന്തത്തിലേക്ക്
കടന്നുവരാതിരിക്കാനെന്നപോലെ, കപടന്മാരുടെ കെണിയില്‍ കുടുങ്ങാതിരിക്കാനും നിതാന്ത ശ്രദ്ധ അനിവാര്യമാണ്.പരസ്പരം പൊരുതുന്ന രണ്ടു വിഭാഗമുണ്ടാവുമ്പോള് കപടന്മാര് ഇരു വിഭാഗത്തോടും അടുപ്പം പുലര്‍ത്തും. ഓരോ വിഭാഗത്തെയും അവരുടെ കൂടെയാണെന്ന് ധരിപ്പിക്കാന്‍ ശ്രമിക്കും. അതിനാവശ്യമായ സമീപനം സ്വീകരിക്കും. യഥാര്‍ത്ഥത്തില്‍ ഒരു കൂട്ടരുടെ കൂടെയുമുണ്ടാവില്ല. വിജയിക്കുന്നവരുടെ നേട്ടങ്ങളില്‍ പങ്കാളികളാകലാണ് ലക്ഷ്യം. നഷ്ടങ്ങളില്‍ അകപ്പെടാതിരിക്കലും. ''തീര്‍ച്ചയായും കപടവിശ്വാസികള്‍ ആരെയാണോ വഞ്ചിക്കാന്‍ നോക്കുന്നത് . യഥാര്‍ഥത്തില്‍ അവര്‍ സ്വയം വഞ്ചിതരാവുകയാണ്.
അവര്‍ ഉറക്കിൽ നിന്ന് ഉണരുന്നത് പോലും അലസന്മാരായാണ്. ആളുകളെ കാണിക്കാന്‍ വേണ്ടിയും.
പ്രവര്‍ത്തിക്കാത്തത് പറയുകയെന്നത് കപടന്മാരുടെ പൊതു സ്വഭാവമാണ്. അവര്‍ വളരെ വലിയ ആദര്‍ശങ്ങളും തത്ത്വങ്ങളും പറയുന്നു. മഹത്തായ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ അവയൊന്നുപോലും സ്വന്തം ജീവിതത്തില്‍ പാലിക്കുകയോ പ്രായോഗികമാക്കുകയോ ചെയ്യുകയില്ല. കപടവിശ്വാസികളുടെ ലക്ഷണങ്ങളെ സംബന്ധിച്ച് ധാരാളം മഹത് വചനങ്ങളുണ്ട്. ''കപടവിശ്വാസികളുടെ ലക്ഷണങ്ങളിൽ പെട്ടതാണ് സംസാരിച്ചാല്‍ കളവു പറയും. വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും.
വിശ്വസിച്ചാല്‍ ചതിക്കും'' ''നാലു ലക്ഷണങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ തികഞ്ഞ കപടനായി. അവയിലേതെങ്കിലുമൊന്നുണ്ടെങ്കില് അതുപേക്ഷിക്കുംവരെ കാപട്യത്തിന്റെ ഒരടയാളം അവനിലുണ്ടാകും. വിശ്വസിച്ചാല്‍ ചതിക്കും. സംസാരിച്ചാല്‍ കള്ളം പറയും. വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും. തമ്മില്‍ തെറ്റിയാല്‍ തെറി പറയും'' ഈ പറഞ്ഞതെല്ലാം മട്ടുള്ളവരിലല്ല നാം പരിശോധിക്കേണ്ടത് അവനവനിൽ തന്നെയാണു , അപ്പോഴാണു അപരന്റെ കപടത്തരത്തിൽ നാം പെടാതിരിക്കുകയുള്ളൂ... ചിന്തക്ക് വിട്ടു തല്‍ക്കാലത്തേക്ക് വിട , കാര്യം ഗൌരവം തുടരും ............. സലിം. വി . എം .

No comments:
Post a Comment