ജീവിതത്തില്‍ ഒരു തത്വസംഹിത ഉള്കൊല്ലുന്നവരെല്ലാം ശക്തരാണ്. എന്നാല്‍
എല്ലാ ശക്തന്മാരും തത്വങ്ങള്‍ അനുവര്‍ത്തിക്കുന്നവരല്ല. നാം പലപ്പോഴും എന്തെങ്കിലും ചെയ്യുന്നത് ഒന്നുകില്‍ സന്തോഷത്തിനു വേണ്ടി
ആയിരിക്കും അല്ലെങ്കില്‍ വേദന ഒഴിവാക്കുവാന്‍
വേണ്ടിയായിരിക്കും. ഭീരുക്കള്‍ക്ക് തങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കുവനായി
എന്തെങ്കിലും നഷ്ടപ്പെടുത്താനുള്ള ധൈര്യംഉണ്ടായിരിക്കുകയില്ല. അന്ധമായി കാര്യങ്ങള്‍ സ്വീകരിക്കുന്നതിലല്ല; അനന്തരഫലങ്ങള്‍
നേരിടുന്നതിലാണ് ധൈര്യം സ്ഥിതി ചെയ്യുന്നത്.എല്ലാവരും നമ്മെ കൈവിടുമ്പോള്‍ നമ്മിൽ നിന്ന് സ്വയം വിശ്വാസം അര്‍പ്പിക്കുന്നത്
ധൈര്യത്തിന്റെ ലക്ഷണമാണ്. നമുക്ക് നമ്മിലുള്ളവിശ്വാസം സ്വപ്നങ്ങളെ യാഥാര്ത്യമാക്കുവാന് സഹായിക്കുന്നു.
ധൈര്യം മനസിന്റെ നിലപാടാണ്. നിരപരാധികളോട് ശണ്ഠ കൂടിയും നിര്‍ദ്ദയമായി
പെരുമാറിയും ശക്തിയും സ്വാധീനവുംകാണിക്കുന്നത് ധൈര്യമല്ല ഭീരുത്വമാണ്. ശണ്ഠ കൂടുക, നിര്‍ദ്ദയ പെരുമാറ്റം
എന്നിവ അരക്ഷിതാവസ്ഥയുടെ കവചങ്ങളാണ്.ശക്തിയില്‍ നിന്നും സ്വാധീനത്തില്‍ നിന്നുമല്ല ധൈര്യം ഉത്ഭവിക്കുന്നത്.
അത് മനസ്സിന്റെ നിലപാടാണ്. അത് വികസിപ്പിച്ചെടുക്കാം,
എന്നാല്‍ കൃത്രിമത്വം ആയിരിക്കരുത്. ഇത് ഒരു പ്രവര്‍ത്തി കൊണ്ട് നേടാവുന്നതല്ല.
സ്വാഭാവീകമായ ഫലപ്രാപ്തിയാണ്.ജീവിതത്തെ നേരിടുവാനും മുന്നോട്ടാഞ്ഞു പ്രശ്നങ്ങളെ ഏറ്റെടുക്കുവാനും
ആ ധൈര്യം നമുക്ക് ശക്തിതരുന്നു.
13-01-2015..........
No comments:
Post a Comment