Monday, 12 January 2015

കപട നേതാക്കള്.



നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് കപട നേതാക്കള്. വ്യക്തികള് എന്ന നിലയിലോ തൊഴില്മേഖലയിലോ അവരെ കണ്ടുമുട്ടിയെന്നിരിക്കും. ചിലപ്പോള് അസുഖകരമാം വിധത്തില് അടുപ്പമുള്ളവരാകം - ഒരു സുഹൃത്ത്അല്ലെങ്കില് ഒരു ബന്ധു?. നിയമം അവര് തന്നെ സൃഷ്ടിക്കുകയും ആജ്ഞ അവര് തന്നെ കൊടുക്കുകയും ചെയ്യുന്നിടത്തോളംഅവര് ക്രമസമാധാനത്തില് വിശ്വസിക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തിയോ വളഞ്ഞ വഴികളിലൂടെയോ അങ്കലാപ്പുണ്ടാക്കുകവഴിയോ പ്രീണിപ്പിക്കുക വഴിയോ, പ്രലോഭനത്തിലൂടെയോ കൈക്കൂലി കൊടുത്തോ അവര് രാഷ്ട്രീയ നേട്ടം കൈവരിക്കാന്എപ്പോഴും ഉറ്റു നോക്കും. ഒരു കപടനേതാവ് ഉപദേശത്തിനായി സമീപിക്കുമ്പോള് യഥാര്ത്ഥത്തില് അയാള് തന്റെ
കുറ്റകൃത്യത്തിനൊരു പങ്കാളിയെയാണ് തെരയുന്നത്. ഒരു കപട നേതാവിന് അധികാരമെന്നാല് വീര്യമുള്ളതും പണമെന്നാല്സര് വ്വശക്തിയുള്ളതുമാകുന്നു. കപട നേതാവിന്റെ മുഖത്ത് ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന മന്ദഹാസം കാണാം- ഇദ്ദേഹം
ലക്ഷപ്രഭുക്കളെ നോക്കി മാത്രമേ മന്ദഹസിക്കാറുള്ളൂ. നിങ്ങള് അയാള്ക്ക് പണം നല്കുമ്പോള് സത്യസന്ധമായി അയാള് പറയും, "ഞാന് നിങ്ങളോടെന്നും കടപ്പെട്ടിരിക്കും" എന്ന്. മറ്റുള്ളവരെ വീഴ്ത്താനായി എന്തെല്ലാം വേണമെന്ന് അദ്ദേഹം കരുതുന്നുവോഅതിനു വേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്. ഇവരുടെ മനസ് കോണ്ക്രീറ്റ് പോലെയാണുള്ളത്.- പലതും കൂട്ടിക്കുഴച്ചും
കാലാകാലത്തേക്ക് ഉറപ്പിച്ചതും. ഇവരുടെ മനസ്സെത്ര സങ്കോചിച്ചിരിക്കുമോ, അതിനു വിപരീതമായി വിസ്താരമേറിയാതായിരിക്കുംഅയാളുടെ പ്രസ്താവനകള്. ഒരു ചെറുകിട മനസുപയോഗിച്ചു ഒരു വന്കിട പ്രവര്ത്തനമാണ് ഇവര് നടത്തുന്നത്.
അവര് രാജ്യത്തെ മറന്നു കൊണ്ട് സ്വന്തം കസേര ഉറപ്പിക്കുന്നതില് ബദ്ധശ്രദ്ധാലുകൾ ആയിരിക്കും. അവരുടെ പോംവഴികള്പ്രശ്നത്തേക്കാള് ഏറെ കുഴപ്പം നിറഞ്ഞതാണ്. കൂറ് നടിക്കുന്ന അനുയായികളെ അവര് കാലുവാരുകയും ചെയ്യും.
13-01-2015.........

No comments:

Post a Comment