Monday, 5 January 2015


1. ജലം പ്രകൃതിയിലെ അനുഗ്രഹമാണ്.......
നാം പ്രകൃതിയില്നിന്നും ജലം സൗജന്യമായി സ്വീകരിക്കുന്നു. നമ്മുടെ നിലനില്പിന് ആവശ്യമാംവിധം ഈ ദാനം ഉപയോഗിക്കാനുള്ള കടപ്പാട് നമുക്ക് പ്രകൃതിയോടുണ്ട്. അത് ശുചിയായും ആവശമായത്ര അളവിലും സൂക്ഷിക്കേണ്ടതുണ്ട്. ഒരു പ്രദേശത്ത് വരള്ച്ചയും ജലക്ഷാമവും സൃഷ്ടിക്കുന്ന വഴിതിരിച്ചുവിടലുകള് ജലജനാധിപത്യത്തിന്റെ തത്വങ്ങളുടെ ലംഘനമാണ്.
2. ജലം ജീവന് അനിവാര്യമാണ്..........
എല്ലാ ജീവജാലങ്ങളുടെ ജീവന്റെ ഉറവിടം ജലമാണ്. ഈ ഭൂമിയിലെ ജലത്തില്, എല്ലാ ജീവജാലങ്ങള്ക്കും പാരിസ്ഥിതികവ്യവസ്ഥയ്ക്കും അര്ഹമായ പങ്കിനുള്ള അവകാശമുണ്ട്.
3. ജീവന് ജലത്തിലൂടെ പരസ്പരബന്ധിതമായിരിക്കുന്നു..............
ജലചംക്രമണത്തിലൂടെ ജലം ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളേയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നു.
4. നിലനില്പിനായുള്ള ജലം സൗജന്യമാവണം...........
പ്രകൃതി തീര്ത്തും സൗജന്യമായാണ് ജലം നമുക്ക് നല്കുന്നതെന്നതുകൊണ്ടുതന്നെ, അത് ലാഭത്തിനുവേണ്ടി വാങ്ങുന്നതും വില്ക്കുന്നതും പ്രകൃതിയുടെ ദാനത്തില് അന്തര്ലീനമായ അവകാശത്തെ നിഷേധിക്കുന്നു. ഒപ്പംതന്നെ ദരിദ്രര്ക്ക് അവരുടെ മാനുഷികമായ അവകാശങ്ങള് നിഷേധിക്കുകയും ചെയ്യുന്നു.
5. ജലം പരിമിതമാണ്, അതുപയോഗിച്ച് തീരാവുന്നതുമാണ്.........
നിലനില്പിന് അനുരോധമായല്ലാതെ ഉപയോഗിച്ചാല് പരിമിതമായ ജലം ഉപയോഗിച്ചുതീരാവുന്നതാണ്. പ്രകൃതിക്ക് വീണ്ടും നല്കാവുന്നതിലേറെ വെള്ളം പാരിസ്ഥിതികവ്യവസ്ഥയില്നിന്ന് ഊറ്റിയെടുക്കുന്നത് നിലനില്പിന് അനുരോധമല്ല അത് പാരിസ്ഥിതികമായ അസ്ഥിരത സൃഷ്ടിക്കുന്നു. അവനവന് നീതിയുക്തമായി അവകാശപ്പെട്ടതിലേറെ ഉപയോഗിക്കുന്നത് മറ്റുള്ളവര്ക്ക് ന്യായമായി ലഭിക്കേണ്ട പങ്ക് നിഷേധിക്കലാണ് (സാമൂഹ്യ അസ്ഥിരത).
6. ജലം പരിപാലിക്കപ്പെടണം..............
പാരിസ്ഥിതികവും നീതിപൂര്വകവുമായ പരിധിക്കുള്ളില്നിന്ന് നിലനില്പിനാവശ്യമാംവിധം ജലം ഉപയോഗിക്കാനും പരിപാലിക്കാനും ഏവര്ക്കും ചുമതലയുണ്ട്.
7. ജലം ഒരു പൊതുവസ്തുവാണ്................
Water is a commons. ജലം മനുഷ്യന് കണ്ടുപിടിച്ച ഒന്നല്ല. അതിനെ ബന്ധിക്കാന് പാടില്ല. അതിന് അതിരുകളുമില്ല. സഹജമായും (സ്വാഭാവികമായും) അത് പൊതുവാണ്. അതിനെ സ്വകാര്യവല്ക്കിക്കാനും ഒരു ചരക്കാക്കി വില്ക്കുവാനും പാടില്ല.
8. ജലം നശിപ്പിക്കാനുള്ള അവകാശം ആര്ക്കുമില്ല....................
ജലവ്യവസ്ഥയെ അമിതമായി ഉപയോഗിക്കാനോ, ദുര്വിനിയോഗം ചെയ്യാനോ പാഴാക്കുവാനോ മലിനമാക്കുവാനോ ആര്ക്കും അവകാശമില്ല. ട്രേഡബിള് പൊലൂഷനുള്ള അനുവാദം സുസ്ഥിരവും നീതിയുക്തവുമായ ഉപയോഗത്തിന്റെ നിയമങ്ങളെ ലംഘിക്കുന്നതാണ്.
9. ജലത്തിനു പകരംവയ്ക്കാന് മറ്റൊന്നില്ല.....................
ജലം ഇതര വിഭവങ്ങളില്നിന്നും നൈസര്ഗികമായും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനെ ഒരു ചരക്കായി പരിഗണിക്കാന് പറ്റുകയില്ല.എങ്ങനെയാണ് ആകാശം വില്ക്കുക, ഭൂമിയുടെ ചൂടും? ഞങ്ങള്ക്ക് ഇത് മനസ്സിലാവില്ല. വായുവിന്റെ ശുദ്ധിയും വെള്ളത്തിന്റെ തിളക്കവും നിങ്ങളുടേതല്ലെങ്കില് അതെങ്ങിനെ വാങ്ങാന് കഴിയും? ഈ മരങ്ങള്ക്കുള്ളിലൂടെ ഒഴുകുന്ന നീരിലെല്ലാം മനുഷ്യന്റെ സ്മരണകളുണ്ട്.

സലിം വി . എം .........

No comments:

Post a Comment