നാം അറിയേണ്ടുന്ന ചില മൗലിക
യാഥാര്‍ത്ഥ്യങ്ങൾ.........
ഒന്നിനു മീതെ ഒന്നായി ദുരന്തങ്ങള്‍ നേരിടുകയാണ്
മാനവസമൂഹം. അനുകൂല സാഹചര്യങ്ങളില്‍
കഴിഞ്ഞയുന്നവര് സുഖലോലുപാതയില് ജീവിക്കുമ്പോള്‍ ദാരിദ്ര്യം, മഹാമാരികള്‍, മാറാവ്യാധികള്‍,
കുടുംബപ്രശ്നങ്ങള്‍, വര്ഗ്ഗീളയ ചേരിതിരിവുകള്‍, പരിസ്ഥിതി വിനാശം തുടങ്ങിയവയുടെ
തീരാദുരിതങ്ങളേറ്റു മാനസിക പിരിമുറുക്കത്തില്‍
ജീവിതം തള്ളിനീക്കുന്നു. ദുരിതങ്ങളെല്ലാം മുജ്ജന്മകര്മ്മശത്തിന്റെയും ഇജ്ജന്മപാപത്തിന്റെയും
ഫലമാണെന്നും പരീക്ഷണത്തിനായി ദൈവം ആസൂത്രണം ചെയ്തതാണെന്നുമുള്ള
വിവിധ മതവിഭാഗങ്ങളുടെയും പ്രകൃതിനിയമങ്ങളുടെ
അനിവാര്യതയാണെന്ന മതേതരക്കാരുടേയും ഒന്നുപോലെ അബദ്ധവും അശാസ്ത്രീയവുമായ
' ആശ്വാസ '
വചനങ്ങളാണ് സമാന്യജനം മനസ്സില്‍ വഹിക്കുന്നത്. ഇത്തരം
മൂഢസങ്കല്പ്പഅങ്ങളില് നിന്നു മുക്തമായ
ഓരോ നിഷ്പക്ഷമനസ്സും എന്താണിതിനൊരി
പരിഹാരം എന്ന ചിന്തയിലാണ്.
സാമൂഹികനന്മക്കു വേണ്ടി ചില സംഘടനകളും
വ്യക്തികളും ചെയ്യുന്നതു താല്‍ക്കാലിക ചികത്സമാത്രവും
തിന്മകള്ക്ക് എതിരെയുള്ള അവരുടെ പ്രതികരണം
കേവലം നിഴല്‍ യുദ്ധമായും
മാറുന്നു. സാമൂഹവും വ്യക്തികളും
നേരിടുന്ന
പ്രതിസന്ധികള്‍, അവര്‍ക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍,
ദൈവവിശ്വാസം, ശാസ്ത്രം എന്നിവയുടെയൊക്കെ മറവില്‍ മത-മതേതരസംഘടനകള്‍ ജനത്തെ തങ്ങളുടെ
വരുതിയിലാക്കാന്‍ മത്സരം തന്നെ
നടത്തുന്നു. അതിനായി അര്ദ്ധവസത്യവും അവ്യക്തവുമായ
ആശയങ്ങള്‍ തന്ത്രപൂര് വ്വം
അവതരിപ്പിക്കുന്നു. ചിലര്‍ അധമവികാരങ്ങളെയും
ദുഷ്ചിന്തകളെയും
ഉണര്‍ത്തുന്ന
കാര്യങ്ങള്‍ പ്രദര്ശിതപ്പിച്ച്
ആളെക്കൂട്ടുന്നു. ഇങ്ങനെ എല്ലാ വിധ
വൃത്തികേടുകളുടെയും നടുവില്‍ നിസ്സഹായരായോ
അല്ലെങ്കില്‍ അനിവവാര്യമായ
ദുരന്തഫലത്തെക്കുറിച്ചറിയാതെ സാഹചര്യത്തിന്റെ അടിമകളായോ സമാന്യജനം ഒഴുക്കന്‍ മട്ടില്‍
ജീവിക്കുന്നു.
കളങ്കമില്ലാത്ത
മനസ്സുകളൊക്കെ ആരോടും പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ ജീവിച്ചുപോകണമെന്നും ദുരിതാവസ്ഥകളൊന്നും തങ്ങള്‍ക്ക് വന്നുപെടരുതേ
എന്ന പ്രാത്ഥനയിലും കഴിഞ്ഞുകൂടുന്നു.
പക്ഷേ എന്ത് ചെയ്യും
? നിഷക്രിയമായിരുന്നാല് ഒട്ടേറെ വ്യഥകള്‍ മനസ്സില്‍ അറിയാതെ കുന്നുകൂടുന്നു. എവിടെ യാണിതിനൊരറ്റം! എന്താണിതിനൊരു
പോംവഴി ? ഇത്തരം ചിന്തകള്‍
അടിസ്ഥാനപരമായ
ചില ആലോചനകളിലേക്ക് നമ്മെ നയിക്കുമ്പോഴേ
യഥാര്‍ത്ഥ ത്തില്‍ നാം
സംതൃപ്തരാവൂ.
എന്താണ് അടിസ്ഥാനപരമായ ഈ
ആലോചന ? അത് ദൈവവും മനുഷ്യനും,
മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തെ
സംബന്ധിച്ച ആലോചനയാണ്. ദൈവം
കരുണാമയനും സൃഷ്ടികളോട് അങ്ങേയറ്റം കനിവുള്ളവനുമാണ്. ഒരു
മാതാവ് തന്റെ കുഞ്ഞിനോട് കാണിക്കുന്ന വാത്സല്യം
മുതല്‍ ഭൂമിയില്‍
മനുഷ്യനടക്കമുള്ള
എല്ലാ ജീവജാലങ്ങളും പരസ്പരം കാണിക്കുന്ന
ദയാവായ് പുകള്‍
വരെ ഈ കാരുണ്യത്തിന്റെ
നിഴല്‍ മാത്രമാണ്.അങ്ങെയുള്ള
ദൈവം മനുഷ്യനെ പരീക്ഷിക്കാനായി
ഭൂമിയില്‍ ദുരിതങ്ങള്‍
പടച്ചുവിടുകയോ?. ഇല്ല, ദൈവമല്ല ഇതിനുത്തരവാദി,വിധിയല്ല ഇവിടെ കുറ്റവാളി.
മനുഷ്യന് ഭൂമിയില്‍
ദൈവത്തിന്റെ പ്രതിനിധിയായി നിയമിതനായിരിക്കുന്നു . എന്താണ് ഈ
പ്രതിനിധിയുടെ ദൗത്യം? പ്രപഞ്ചത്തിന്റെ സുരക്ഷിതത്വം
നിലനിര്ത്തുലക തന്നെ(1). ഭൂമിയെ സ്വന്തം
ഹൃദയംപോലെ സംരക്ഷിക്കുക. അതില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാതിരിക്കുക(2). കാരണം, പ്രപഞ്ച ത്തിന്റെയും മനുഷ്യന്റെയും
താളാത്മകമായ സുരക്ഷിതത്വം നിലകൊള്ളുന്നത് ഭൂമിയില്‍
മനുഷ്യന് പ്രായോഗികമാക്കുന്ന
ശരിയായ ദൈവീക നിയമങ്ങളെ ആശ്രയിച്ചാണ് (3). ഇതിനായി സ്രഷ്ടാവ് നല്കിവയ മാര്ഗ്ഗരദര്ശിനം
അംഗീകരിക്കുന്നുവോ ഇല്ലേ എന്നതാണ് മനുഷ്യവര്‍ഗ്ഗ ത്തോടുള്ള
ദൈവത്തിന്റെ പരീക്ഷണം (4). മനുഷ്യന് ദൈവത്തിന്റെ
ആദരവിനര്ഹനനായതും മറ്റെല്ലാ സൃഷ്ടികളില്‍ നിന്ന്
വ്യത്യസ്തനും
ശ്രേഷ്ഠനും
ആകുന്നത് അതുകൊണ്ടു തന്നെ(5).
അതിനാല്‍, ഭൂമിയില്‍
ദൈവത്തിന്റെ പ്രതിനിധിയായി കല്പ്പി ക്കുക, അനുസരിക്കുക എന്ന
ദൈവീക നിയമനടത്തിപ്പിന് ആവശ്യമായ അറിവു
സൃഷ്ടിസഹജമായി സ്രഷ്ടാവില്‍ നിന്ന് ഉള്ക്കൊ്ണ്ടവനാണു
മനുഷ്യന്. അതിനാല്‍,
ദൈവത്തിന് കീഴ്പെട്ടു, നീതി സ്നേഹം
സൃഷ്ടിജാലങ്ങളോട് കരുണ എന്നിവയോടെ കുറ്റമറ്റ
രീതിയില്‍ ജീവിക്കാനും സമൂഹത്തെ
നയിക്കാനും നിയന്ത്രിക്കാനും കടപ്പെവനാണു മനുഷ്യന്. ഇതാണു
മനുഷ്യപ്രകൃതിയില്‍ അന്തര്‍ ലീനമായ ജാഞാനത്തിന്റെ അന്തസത്ത.
ഈദൃശ്യ ജ്ഞാനമനുസരിച്ചാണു പ്രഥമ മനുഷ്യസമൂഹം ഭൂമിയില്‍ നിയന്ത്രിക്കപ്പെട്ടിരുന്നത്.ഓരോ മനുഷ്യനും ഈ ലോകത്ത് പിറവിയെടുക്കന്നതും ഇതേ
ജ്ഞാനം ഉള്ക്കൊമണ്ടു തന്നെയാണ്. ദൈവീക നീയിയാവണം ഭൂമിയില്‍
നടപ്പാക്കേണ്ടത്. അല്ലാതെ ആജ്ഞയും
അനുസരണവും നിഷേധാത്മക രീതിയിലാകുമ്പോള്‍ പ്രപഞ്ചം അതിന്റെ അവധി പൂര്ത്തീയകരിക്കുന്നതിനു
മുമ്പ് നാശമടയാനുള്ള സംഭവങ്ങള്‍ ഭൂമിയില്‍
ഉരുവം കൊള്ളും. ഭൂമി നരകതുല്യമായി മാറും. തന്നെയുമല്ല, അതു ദൈവ
മഹത്വത്തോടുള്ള കൊടിയ ധിക്കാരമാകും. ദൈവം
അവന്റെ തന്നെ സാമ്രാജ്യത്തില്‍ പരിഹസിക്കപ്പെടുന്നതിനു
തുല്യവും. അവന്റെ വിശുദ്ധി, കാരുണ്യം,
നീതി എന്നിവയെ അപകീര്ത്തിപ്പെടുത്തലുമാകും.
അക്ഷന്തവ്യമായ ധിക്കാരമാണിത്. അത്തരക്കാരെ അവന് മഹാധിക്കാരിയായി കാണുകയും
കടുത്ത നിന്ദക്കും ശിക്ഷക്കും വിധേയമാക്കുകയും
ചെയ്യും.
ദൈവം മനുഷ്യകരങ്ങളിലേല്പ്പിുച്ച മനോഹരമായ ഈ പ്രാപഞ്ചിക
ഘടനയെ തകിടം മറിക്കാനുള്ള പൈശാചിക
പ്രേരണയാല്‍ പ്രഥമ തലമുറകളിലെ
സ്വേഛാധികാരികള്‍ ഭൂമിയില്‍
അവരുടെ ആധിപത്യം അടിച്ചേല്പ്പി ച്ചപ്പോഴാണ് ദൈവം പ്രവാചകന്മാരെ
നിയോഗിച്ചു ധിക്കാരപരമായ
ഇത്തരം നിലപാടുകളെ തിരുത്തി കൊണ്ടിരുന്നത്. അദൈവിക വ്യവസ്ഥയാല്‍ മനുഷ്യന് നിയന്ത്രിക്കപ്പെടുക വഴി
ജനജീവിതം പ്രകൃതിവിരുദ്ധമായി കീഴ്മേല്‍
മറിഞ്ഞു. ഭൗതിക വിഭവങ്ങളെല്ലാം
ഒരു പിടി മേലാളന്മാനരുടെ
കരങ്ങളിലൊതുങ്ങി. അടിമ-ഉടമ സമ്പ്രദായം
നിലവില്‍ വന്നു. ദൈവേതരശക്തികള്ക്കും
വിഗ്രഹങ്ങള്‍ക്കും പ്രാര്ത്ഥകനകളായി
ആചാരാനുഷ്ടാന കര്മ്മമങ്ങളനുഷ്ഠിക്കാന് ജനം കല്പ്പിരക്കപ്പെട്ടു.
ഇങ്ങനെ എല്ലാവിധ തിന്മകളുടേയും
ഉറവിടമായ വ്യവസ്ഥയെ മാറ്റാനുള്ള മാര്ഗ്ഗാദര്ശനനം
നല്കിക്കൊണ്ടാണു. പ്രവാചകന്മാര് നിയോഗിതരായതും.
അവരോടൊപ്പം
ദൈവം വേദം അവതരിപ്പിച്ചതും.എന്നാല്‍, പൈശാചീകത
നിറഞ്ഞ മനുഷ്യനെന്നും പഥ്യം ദൈവേതര വ്യവസ്ഥയായിരുന്നു.
മനുഷ്യവര്‍ഗ്ഗ ത്തെ പരസ്പരം ഭിന്നിപ്പിച്ച് അരാജകത്വം സൃഷ്ടിക്കുന്നതിനാലാണ്. അവനു സംതൃപ്തി.
കാരണം ഭൂമിയില്‍ ദൈവിക
വ്യവസ്ഥതക്കെതിരായി അഹങ്കാരത്തിന്റെയും അസൂയയുടെയും തള്ളിച്ചയില്‍ വെല്ലുവിളിച്ചു ദൈവസാമീപ്യത്തെ
നിരാകരിച്ചവനാണവന്. ലോകത്ത്
കുഴപ്പമുണ്ടാക്കാന്‍ അവന്
ഓടിനടക്കും. ഭൂമിയിലെ ദൈവേതര വ്യവസ്ഥിതിയുടെ
വക്താക്കളെയാണ് അവന്
അതിന് കൂട്ടുപിടിക്കുക.
അങ്ങനെ ദൈവത്തിന്റെ പ്രതിനിധിയായി വര്‍ത്തിക്കേണ്ടവരെ തന്റെ പ്രതിനിധിയായി മാറ്റിയെടുക്കുന്നു. അവര്‍
ദൈവ വ്യവസ്ഥിതിക്കു പകരം
തനിക്കു തോന്നിയ വ്യവസ്ഥയുണ്ടാക്കി മനുഷ്യരെ
അടക്കി ഭരിക്കാന്‍ ശ്രമിക്കുന്നു.
ദൈവത്തിന്റെ സ്ഥാനത്തു തന്റെയും തന്റെ
കൂട്ടാളികളെയും പ്രതിഷ്ഠിക്കുന്നു.
അങ്ങനെ പ്രാപഞ്ചിക ഘടനയെ അട്ടിമറിക്കുക എന്ന പിശാചിന്റെ ലക്ഷ്യം
ഇവരാൽ പൂര്ത്തീ
കരിക്കുന്നു. ഇതാണു ദൈവത്തില്‍
പങ്ക് ചേര്ക്കു
ക എന്ന കൊടിയ പാപം. ഇതു സ്വീകരിക്കുന്നതോടെ
മാനവ ജീവിതം കലുക്ഷിതവും
ദുരിതപൂര്ണ്ണങവുമാകുകയും ചെയ്യും. അതുകൊണ്ടാണ് ദൈവേതര വ്യവസ്ഥക്കു കീഴ്പ്പെടുന്നതിനെ വിശുദ്ധ വേദം ബഹുദൈവത്വമായും
ബഹുദൈവത്വത്തെ വന്പാലപമായും വിശേഷിപ്പിക്കുന്നത്. അല്ലാതെ, ഏതെങ്കിലും
വിഭാഗങ്ങള്‍ മതമെന്ന നിലയില്‍ വല്ല വിഗ്രഹങ്ങള്‍ക്കും കുരിശുകള്‍ക്കും ശവകുടീരങ്ങള്ക്കുംന
മുന്നില്‍ പ്രാര്ത്ഥിുക്കുകയും പൂജിക്കുകയും
ചെയ്യുന്നുവെങ്കില്‍ അതുകൊണ്ടു മറ്റുള്ളവര്‍ക്ക്
ഒരു കുഴപ്പവും ഭൗതികലോകത്തു
സംഭവിക്കുന്നില്ല. അത്തരം കര്‍മ്മ ങ്ങളുടെ
അനന്തരഫലങ്ങള്‍ അവരുടെ ജീവിതവുമായി
മാത്രം ബന്ധപ്പെട്ടതാണ്.
അതുകൊണ്ടാണു
ദൈവിക വ്യവസ്ഥയില്‍ വിശ്വാസികളെപ്പോലെ
മതവിഭാഗങ്ങള്ക്കുംപ പൗരത്വവും സംരക്ഷണവും നല്കുകന്നത്.എന്നാല്‍, ഈ ചെയ്തികളും
(ദൈവേതരശക്തികളോടുള്ള പ്രാര്ത്ഥ്ന) ബഹുദൈവത്വത്തില്പ്പെുടുന്നു. പക്ഷേ, ദൈവിക വ്യവസ്ഥയെ കൈവിട്ടു സമൂഹം സ്വീകരിച്ച കൃത്രിമ
രാഷ്ട്രീയ വ്യസ്ഥ സൃഷ്ടിടിച്ച അജ്ഞതയും
അരാജകത്വവും അനിശ്ചത്വവും ആത്മവേദനയും അവര്‍
തന്നെ സൃഷ്ടിച്ച ഇത്തരം വ്യാജ
സങ്കല്പ്പ ങ്ങളിലേക്കു മനുഷ്യരെ കൊണ്ടെത്തിക്കുകയായിരുന്നു. ഇപ്രകാരം ഈ
യാഥാര്ഥ്യസത്തെ മനുഷ്യ മനസ്സില്‍ തെളിയിച്ചെടുക്കേണ്ടതുണ്ട്. എങ്കിലേ മറ്റെല്ലാ
തിന്മകളില് നിന്നും എന്നപോലെ
കൃത്രിമ ആരാധനകളില്‍ നിന്നും മനുഷ്യ മനസ്സിനെ മോചിപ്പിക്കാന്‍
കഴിയൂ.
മനുഷ്യന് പ്രകൃതിവിരുദ്ധ മനുഷ്യ
നിര്‍മ്മിത വ്യവസ്ഥിതികളുടെ നിയന്ത്രണത്തിലും ബന്ധനത്തിലുമാണുള്ളത്. ഇതിനു പകരം സ്രഷ്ടാവിന്റെ
വ്യവസ്ഥിതിയിലേക്കവരെ വിളിക്കേണ്ടതുണ്ട്. ബോധമുള്ള ഏതൊരാളും
എല്ലാവിധ ദുരന്തങ്ങളില്‍ നിന്നും ആത്മശാന്തിയും ജീവിത സൗഖ്യവും പ്രദാനം ചെയ്യുന്ന
ദൈവികവ്യവസ്ഥക്കു വേണ്ടി അദ്ധ്വാനിക്കേണ്ടതുണ്ട്.
അല്ലാതെ, ഒരാള്‍ സാമുദായികമായി
ഹിന്ദുവെന്നും
മുസ്ലീം എന്നും ക്രിസ്ത്യാനി എന്നും നാമകരണം
ചെയ്യുന്നതിലും വംശീകരിക്കുന്നതിലും ഒരു അര്ത്ഥയവുമില്ല.ഹൈന്ദവ-മുസ്ലീം-ക്രൈസ്തവ
സമൂഹങ്ങളിലും ഇതര വിഭാഗങ്ങള്ക്കിംടയിലുമുള്ള
സത്യാന്വേഷികള്‍ക്കു ദൈവിക
വ്യവസ്ഥയുടെ വെളിച്ചം കിട്ടേണ്ടതുണ്ട്.
ദൈവീക വ്യവസ്ഥയിലേക്കുള്ള പ്രബോധന മാര്‍ഗ്ഗ ത്തില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നവര്‍ എല്ലാ വിഭാഗങ്ങളിലുമുണ്ടാവാം.
അവരെ ജീവിതഫലമായി
രൂപപ്പെട്ടു വന്ന ദുഷിച്ച സാഹചര്യങ്ങള്‍ വിശ്വാസികള്ക്കെസതിരെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍,
ദൈവമാര്ഗ്ഗിത്തില് മര്ദ്ദ്ന- പീഢനങ്ങള്ക്കി
രയാകുമ്പോള്‍ സ്ഥിരചിത്തതയും ആത്മധൈര്യവും
ലഭിക്കാനുള്ളതാണു ദൈവത്തോടുള്ള പ്രാര്ഥ്തിന.
പ്രാത്ഥനയുടെ ഉത്തരം ഏതു ഘട്ടത്തിലും
അനീതിതിയിലേക്കും അസത്യത്തിലേക്കും വഴുതിപോവാതെ സത്യത്തിലും നീതിയിലും
അടിയുറച്ചു നില്ക്കാ നുള്ള ദൃഢമനസ്കതയാണ് . ദൈവീക വ്യവസ്ഥിതിയുടെ
സംസ്ഥാപനത്തിലൂടെ മാത്രമേ മനുഷ്യന്റെ
ഭൗതിക പ്രശ്നങ്ങള്ക്കുദ
നീതിപൂര് വ്വ പരിഹാരമുണ്ടാവുകയുള്ളു.
അല്ലാതെ പ്രാര്ത്ഥ്നയിലൂടെയും നേര്ച്ചൗവഴിപാടുകളിലൂടെയും ഇവ പരിഹരിക്കുകയില്ല.
ദൈവീക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിനായി പ്രയത്നിക്കുമ്പോഴുണ്ടാവുന്ന
പീഢനങ്ങളില്‍ മരിക്കുന്നവരാണു
ദൈവത്തിങ്കില്‍ സ്വീകാര്യരായ രക്തസാക്ഷികള്‍. അതത്രക്കാര്ക്കുല സ്രഷ്ടാവിന്റെ
പക്കല്‍ വിശിഷ്ടസ്ഥാനം തന്നെയുണ്ടാകുന്നു
.അക്യത്യത്തില്‍ നിന്നും മ്ലേച്ഛതകളില്‍ നിന്നും വിശ്വാസിയുടെ
വിശുദ്ധി കാത്തു സംരക്ഷിക്കുന്ന രക്ഷിതാവിന്റെ
രക്ഷാകപചം ഈ പരിശ്രമത്തില്‍ നിലകൊള്ളുന്നവര്ക്കാലണ്.
അവരുടെ വഴികളിലാണു വേദം വെളിച്ചം
വിതറുന്നത്. ഇവരുടെ പ്രാര്ത്ഥതനകള്ക്കേക ദൈവത്തില്‍ നിന്ന്
ഉത്തരം കിട്ടുകയുള്ളു. ഈ പ്രവര്‍ത്തനനങ്ങളുമായി
മുന്നോട്ടു പോകുന്നവര്‍ക്ക് മാത്രമേ ശാന്തിയും , സമാധാനവും
സ്വസ്ഥതയും
, തൃപ്തിയും പ്രതിഫലമായി ലഭിക്കുകയുള്ളു. മരണമം രുചികരമാവുന്നതും അത്തരക്കാര്‍ക്ക്
മാത്രമാണ്. വ്യക്തിയും
സമൂഹവും അഭീമുഖീകരിക്കുന്ന ഉത്ഥാന- പതനങ്ങള്‍ക്കും നന്മ- തിന്മകള്ക്കും നിമിത്തമായി ഭൗതികലോകത്ത് രൂപം കൊള്ളുന്ന
എല്ലാ സംഭവങ്ങള്‍ക്കും ദൈവനിശ്ചിതമായ
ചില കാര്യ-കാരണ
നിയമങ്ങള്‍ വളരെ നി്ഠയോടുകൂടി
നിലകൊള്ളുന്നുണ്ട്.സമൂഹത്തെ നിയന്ത്രണത്തിലാക്കിയ രാഷ്ട്രീയവ്യവസ്ഥതകളെയും അതിനോടുള്ള മനുഷ്യന്റെ സമീപനത്തെയും
ആശ്രയിച്ചാണ് ഈ
നിയമം പ്രവര്ത്തിലക്കുന്നത്.
No comments:
Post a Comment